നിങ്ങളുടെ വോട്ടർ ഐഡി ആധാർകാർഡുമായി ബന്ധിപ്പിക്കാം…


Date : 09-08-2022

വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ  വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


എന്താണ് ഫോം 6B?

വോട്ടർ പട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഫോം അവതരിപ്പിച്ചു. വോട്ടർമാരുടെ രജിസ്‌ട്രേഷനുള്ള ഫോമുകൾ ഉപയോക്തൃ സൗഹൃദമാക്കുന്നതിനായി വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫോറം 6, 7, 8 എന്നിവ പരിഷ്‌ക്കരിക്കുകയും പുതിയ ഫോം 6 ബി അവതരിപ്പിക്കുകയും ചെയ്‌തതായി ഇസി അറിയിച്ചു.

എല്ലവരുടെയും വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങളിൽ  തുടക്കമായി. വരും കാലങ്ങളിൽ കൂടുതൽ തിരക്കനുഭവപ്പെടുമെന്നതിനാൽഅടുത്ത ദിവസങ്ങളിൽത്തന്നെഅടുത്തുള്ള അക്ഷയ യിൽ എത്തി വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ എല്ലാവരും ശ്രെദ്ധിക്കുമല്ലോ.

ആവശ്യമായവ :-വോട്ടർ ഐ.ഡി,ആധാർ കാർഡ്,മൊബൈൽ

അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയകേന്ദ്രം സന്ദർശിക്കുക.







Latest News


Featured Video